കോഴിക്കോട്: നേമത്ത് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുയെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നേമം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ നോ പറയില്ലായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു.
Read Also: പിണറായി വിജയൻ ഇനിയും അധികാരത്തിൽ വന്നാൽ കേരളവും വില്‍ക്കുമെന്ന് രമേശ് ചെന്നിത്തല
താൻ ഐക്യരാഷ്ട്രസഭയില്‍ നിന്ന് തിരിച്ചുവന്നപ്പോള്‍ ബി.ജെ.പി, സി.പി.എം. കോണ്‍ഗ്രസ് എന്നീ മൂന്നപാര്‍ട്ടിക്കാരും സമീപിച്ചിരുന്നു. ഏതു പാര്‍ട്ടിയില്‍ ചേരണമെന്ന ചോദ്യം വന്നപ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് കോണ്‍ഗ്രസാണ്. ബി.ജെ.പിയുടെ വര്‍ഗീയത, സി.പി.എമ്മിന്റെ 19-ാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം, പ്രാദേശിക പാര്‍ട്ടികളുടെ ഇടുങ്ങിയ ചിന്താഗതി ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്നും തരൂര്‍ പറഞ്ഞു.
Post Your Comments