കുവൈത്ത് സിറ്റി : വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധനകളുമായി കുവൈറ്റ്. ഉടമസ്ഥാവകാശം മാറ്റുന്നതിന് പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന.
Read Also : മഹാദേവന് സമർപ്പിക്കാൻ പാടില്ലാത്ത കാര്യങ്ങൾ
വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനൽകരുതെന്നാണ് ഉത്തരവ്. ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
പണം കൈമാറിയതായി തെളിയിക്കാൻ അപേക്ഷകൻ ബാങ്ക് ചെക്കിന്റെ പകർപ്പോ ട്രാൻസ്ഫർ രശീതിയോ അപേക്ഷയോടൊപ്പം സമർപ്പിക്കണം എന്നാണ് ഗതാഗതകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അറിയിച്ചത്
Post Your Comments