മലപ്പുറം : 71-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘായുസ്സി
നായി പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ച് മലപ്പുറത്തെ മുസ്ലിം മതവിശ്വാസികൾ. ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ദുഃആ സമ്മേളനത്തിൽ വനിതകളടക്കം നിരവധി പേർ പങ്കെടുത്തു.
ജാതിമത രാഷ്ട്രീയഭേദമന്യേ രാഷ്ട്രത്തെ നയിക്കുന്ന നരേന്ദ്രമോദിക്ക് നല്ല ആരോഗ്യത്തോടെ ഇനിയും മുന്നോട്ട് പോകാനാകട്ടെയെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം കൂടുതൽ സമ്പന്നമാകട്ടെയെന്നും എല്ലാവരും പ്രാർത്ഥിച്ചു.
ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താർ ഹാജി, വൈസ് പ്രസിഡന്റുമാരായ ഹുസൈൻ വരിക്കോട്ടിൽ, പി. സിദ്ധീഖ്, കെ. ഷംസീർ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
Post Your Comments