KeralaLatest NewsNews

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ഡയറി ഫാമുകള്‍ നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് നടത്തി കൊണ്ടുപോകാനാകില്ലെന്ന് അഭിഭാഷകന്‍

കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ ഏര്‍പ്പെടുത്തിയ മെനു പരിഷ്‌കരണം, ഡയറി ഫാമുകള്‍ അടച്ചുപൂട്ടല്‍ എന്നിവ ചോദ്യം ചെയ്തുള്ളതായിരുന്നു ഹര്‍ജി.

ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ഡയറി ഫാമുകള്‍ നഷ്ടത്തിലാണ്. നഷ്ടം സഹിച്ച് നടത്തി കൊണ്ടുപോകാനാകില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. സ്‌കൂള്‍ ഭക്ഷണ മെനുവില്‍ പോഷകാഹാരം ഉള്‍പ്പെടുത്തണമെന്ന് മാത്രമേ നിര്‍ദ്ദേശമുള്ളു. ബീഫിനെ കുറിച്ച് നിര്‍ദ്ദേശമില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി കോടതി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button