തിരുവനന്തപുരം: സിപിഎമ്മിന്റെ വർഗീയ വിശകലനത്തിൽ പ്രതികരിച്ച് ബിജെപി നേതാക്കൾ. സിപിഎം നിലപാടിന് ആത്മാർത്ഥതയില്ലെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തിയപ്പോൾ, കേരളം ദേശവിരുദ്ധ ശക്തികളുടെ താവളമാകുന്നുവെന്ന് ആദ്യം പറഞ്ഞത് ബിജെപിയാണെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി നിലപാടിനെ അന്ന് ഇടതുപക്ഷം പരിഹസിച്ചെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഈ വിഷയം പോസിറ്റീവായി ചർച്ച ചെയ്യുന്നതിന് പകരം മോശം നിലപാടാണ് പലരും സ്വീകരിക്കുന്നത്. 10 വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കുമെന്ന് പറഞ്ഞപ്പോൾ ആരും മിണ്ടാതിരുന്നത് എന്താണെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. തീവ്രവാദത്തെ എതിർക്കുമ്പോൾ മുസ്ലിംങ്ങൾക്കെതിരാക്കി മാറ്റുന്നത് മുസ്ലിം സമുദായത്തിന് തന്നെ എതിരാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
Read Also : ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎമ്മാണെന്ന് കുമ്മനം രാജശേഖരൻ വിമർശിച്ചു. ജനവികാരം മനസിലാക്കിയുള്ള നിലപാടാണ് സിപിഎം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അത് വോട്ട് നേടാനുള്ള ശ്രമമാണെന്നും ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സ്വഭാവങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന സിപിഎം നിലപാടാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. പ്രൊഫഷണൽ ക്യാമ്പസുകളിൽ വിദ്യാർത്ഥിനികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ശ്രമം നടക്കുന്നതായും സിപിഎം പറഞ്ഞു. ഈ വിഷയം വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണമെന്നും സിപിഎം വ്യക്തമാക്കുന്നു.
Post Your Comments