ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ലേലം ചെയ്യാന്‍ ഇ- ലേലം സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം. വ്യക്തികള്‍ക്കും,സംഘടനകള്‍ക്കും https://pmmementos.gov.in എന്ന വെബ് സൈറ്റിലൂടെ സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ 7 നും ഇടയില്‍ ഇ-ലേലത്തില്‍ പങ്കെടുക്കാം.
ടോക്യോ ഒളിമ്പിക്സില്‍ മെഡലുകള്‍ നേടിയ ഒളിമ്പ്യന്മാരുടെയും പാരാലിമ്പ്യന്‍മാരുടെയും സ്‌പോര്‍ട്‌സ് ഗിയറും മറ്റ് ഉപകരണങ്ങളും, അദ്ദേഹത്തിന് ലഭിച്ചതിൽ വിശിഷ്ട സമ്മാനങ്ങളായ അയോധ്യയിലെ രാമക്ഷേത്രം, തീര്‍ത്ഥാനട കേന്ദ്രമായ ചാര്‍ധാം, രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയുടെ പ്രതിരൂപങ്ങള്‍ (replica), ശില്‍പ്പങ്ങള്‍, പെയിന്റിംഗുകള്‍, അംഗവസ്ത്രങ്ങള്‍ എന്നിവയാണ് ലേലം ചെയ്യുന്നത്.
ഇ-ലേലത്തില്‍ നിന്നുള്ള വരുമാനം ഗംഗയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗ മിഷനിലേക്ക് നല്‍കുമെന്നും സാംസ്‌കാരിക മന്ത്രാലയം ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെയും പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ഇതേ പോലെ ലേലത്തിന് വെച്ച് അത് രാജ്യപുരോഗതിക്കായുള്ള പല പ്രവർത്തനങ്ങൾക്കും നൽകിയിരുന്നു. അദ്ദേഹത്തിന്റെ ശമ്പള തുക പോലും പാവപ്പെട്ട വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസത്തിനായാണ് ചിലവഴിക്കുന്നത്.
Post Your Comments