MalappuramLatest NewsKerala

ചന്ദ്രിക കള്ളപ്പണക്കേസ്: പാണക്കാട് മുഈനലി തങ്ങള്‍ക്ക് നോട്ടീസ്, ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

ഇന്ന് രാവിലെ 11 മണിയോടെ ഇ.ഡി കൊച്ചി ഓഫിസില്‍ ഹാജരായി മൊഴി നല്‍കാനാണ് മുഈനലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍ ഇന്ന് എന്‍ഫോഴ്‌സ് മെന്റിന് മുന്നില്‍ ഹാജരായേക്കും. ഇന്ന് രാവിലെ 11 മണിയോടെ ഇ.ഡി കൊച്ചി ഓഫിസില്‍ ഹാജരായി മൊഴി നല്‍കാനാണ് മുഈനലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുല്‍ സമീറിന്റെ കഴിവുകേടാണെന്നും പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി നേരെത്തെ പരസ്യമായി ആരോപിച്ചിരുന്നു.

ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് മുഈനലിയില്‍ നിന്നും ഇ.ഡി ചോദിച്ചറിയുക.ചന്ദ്രികക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും മുഈനലി ആരോപിച്ചിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ ഇ.ഡിക്ക് മുമ്പാകെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും ചന്ദ്രികയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞത്. ആവശ്യമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ ഇ.ഡി വീണ്ടും നോട്ടിസ് നല്‍കി വിളിപ്പിക്കും. അതേസമയം സാക്ഷിയായാണ് തന്നെ വിളിപ്പിച്ചതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തെറ്റിദ്ധാരണങ്ങള്‍ മാറ്റാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button