കോഴിക്കോട് : ആധുനിക ഇന്ത്യയുടെ രക്ഷിതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. ജലത്തിൽ മത്സ്യമെന്നപോലെ ജനങ്ങള്‍ക്കിടയിലൂടെ പ്രവര്‍ത്തിക്കുന്ന നേതാവാണ് മോദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബാധിപത്യ രാഷ്ട്രീയത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുവന്നത് മോദിയാണ്. ഇന്ധനവില കുറയ്ക്കാന്‍ പെട്രോളിയം ഉത്‌പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ പാടില്ലെന്ന് വാശിപിടിക്കുന്നത് കേരളമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളം ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമാണെന്ന് ബിജെപി പറഞ്ഞപ്പോള്‍ സിപിഎം കൊഞ്ഞനം കുത്തുകയായിരുന്നു. എന്നാല്‍, യാഥാര്‍ഥ്യം എല്ലാവര്‍ക്കുമറിയാം. ഇത്തരം നീക്കങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രവര്‍ത്തനം മുസ്ലിം സമുദായത്തിന് എതിരാണെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
Post Your Comments