ആലപ്പുഴ: മാരാരിക്കുളത്തിന് സമീപം ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. കൂട്ടുകാരായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അപകടം നടന്നുവെന്നാണ് നിഗമനം. വൈകിട്ട് 6 മണിക്ക് ശേഷമാണ് വീടിന് സമീപമുള്ള പൊഴിയിൽ കുട്ടികൾ വീണത്. സ്ഥലത്ത് പുലിമുട്ട് നിർമാണം നടക്കുന്നതു കാണാൻ കുട്ടികൾ പോയതാകാമെന്നു നാട്ടുകാർ പറയുന്നു.
കൂടെയുള്ള കുട്ടികൾ ബഹളം വച്ചതിനെ തുടർന്നാണ് അപകട വിവരം നാട്ടുകാർ അറിഞ്ഞത്. കുട്ടികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹങ്ങൾ ചെട്ടികാട് ആശുപത്രിയിലെത്തിച്ചു. കുട്ടികളുടെ മാതാവ് ആൻ മരിയ കുവൈത്തിൽ നഴ്സാണ്. നെപ്പോളിയൻ മത്സ്യത്തൊഴിലാളിയാണ്. മൂത്ത മകൻ അജിത്ത്.
Post Your Comments