PalakkadNattuvarthaLatest NewsKeralaNews

ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങലുമായി രണ്ടുപേർ പിടിയിൽ: പ്രതികൾക്ക് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുമായി ബന്ധം

എക്സൈസ് ഇന്റലിജന്‍സ് നടത്തിയ വാഹന പരിശോധനയില്‍ 30 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

പാലക്കാട്: പൊള്ളാച്ചിയില്‍ നിന്നും മലപ്പുറത്തേക്ക് പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നവുമായി മുതലമടയില്‍ രണ്ടുപേർ അറസ്റ്റിൽ. എക്സൈസ് ഇന്റലിജന്‍സ് നടത്തിയ വാഹന പരിശോധനയില്‍ 30 ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി.

പ്രതികള്‍ക്ക് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. മുതലമടയില്‍ എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ സെന്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മുതലമട സ്വദേശി ജലാവുദ്ദീന്‍, പോത്തമ്പാടം സ്വദേശി ഹംസ എന്നിവർ പിടിയിലായത്.

അച്ഛന്‍ തട്ടിക്കൊണ്ടുപോയ മകള്‍ 14 വര്‍ഷത്തിനുശേഷം ഫേസ്ബുക്കിലൂടെ അമ്മയെ കണ്ടെത്തി
ചോദ്യം ചെയ്യലില്‍ ജലാവുദ്ദീന് സെക്സ് റാക്കറ്റുമായി ബന്ധം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്നും ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചു. ഫോണ്‍ കെണിയില്‍ കുടുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പെടെ നിരവധിപേര്‍ക്ക് പണം നഷ്ടപെട്ടിട്ടുണ്ടെന്ന് വ്യക്തമായാതായി എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പണം അയച്ച്‌ കൊടുത്ത തെളിവുകളും ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അനവധി സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ചാണ് സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button