ന്യൂഡല്‍ഹി: ടൈം മാസിക പുറത്തിറക്കിയ 2021 ലെ ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടം നേടി. പ്രധാനമന്ത്രിയെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുംസെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
Read Also : ശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യം : പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൈം മാസിക പുറത്തിറക്കിയ 2021 ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടിക. താലിബാന്‍ സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബരാദറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കളുണ്ടായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോദി, മോദിയുടെ ടൈം പ്രൊഫൈലില്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന നേതാക്കളില്‍ ഒരാളായി ഇടം നേടിയിരുന്നു.
Post Your Comments