കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്തു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, സുന്ദരയെ അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പണം നൽകിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തില്ലായിരുന്നുവെന്നും അദ്ദേഹം ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Read Also : ഹൃദയസംരക്ഷണത്തിന് ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍.!
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാവിലെ 11 മണിക്കാണ് സുരേന്ദ്രൻ കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തിയത്. നാമനിർദേശ പത്രിക പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്തെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്.
Post Your Comments