Latest NewsNewsInternational

സൈനികരെ ലക്ഷ്യമിട്ട് ഐഎസ് ഭീകരാക്രമണം , സൈനികന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു : നിരവധി പേര്‍ക്ക് പരിക്ക്

ബാഗ്ദാദ് : ഇറാഖില്‍ ഭീകരാക്രമണങ്ങള്‍ നടത്തി ഇസ്ലാമിക് സ്റ്റേറ്റ് . ഒരു സൈനികന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയിലെ വിവിധയിടങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ ഉണ്ടായത്. ജവാലയില്‍ ഉച്ചയോടെയായിരുന്നു ആദ്യ ആക്രമണം. ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഉണ്ടായത്. ഇതില്‍ സൈനികന്‍ കൊല്ലപ്പെടുകയും, നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹഷ്ദ് സാഹിബ് ഫോഴ്സസിലെ മേജര്‍ അലാ അല്‍ സാദിയാണ് കൊല്ലപ്പെട്ടത്.

Read Also : ഹിന്ദു വിരുദ്ധ പരാമർശത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ നിയമ നടപടി: കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ

ദിയാല്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലയിലെ ഗ്രാമത്തിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. റോഡരികില്‍ ഭീകരര്‍ സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആടുമേയ്ക്കുന്ന സംഘത്തിലെ ആളാണ് കൊല്ലപ്പെട്ടത്.

ഇറാഖിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അന്‍ബാറിലാണ് മൂന്നാമത്തെ ആക്രമണം ഉണ്ടായത്. സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആള്‍നാശമുണ്ടായില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button