കാസര്‍കോട്: പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് നിപയാണെന്ന സംശയത്തിലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. കാസര്‍കോട് ചെങ്കള പഞ്ചായത്ത് പരിധിയിലാണ് പെണ്‍കുട്ടിയുടെ താമസം.
നിപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ എല്ലാം ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ്. പരിശോധനാഫലം ലഭ്യമാകുന്നത് വരെ ആളുകള്‍ കൂട്ടം കൂടരുതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Post Your Comments