Latest NewsInternational

ഐഎസ് ഭീകരർക്ക് ആവേശം നൽകാൻ പോയ ബ്രിട്ടീഷ് പെൺകുട്ടിയുടെ ഇപ്പോഴത്തെ ജീവിതം പർദ്ദയിലല്ല, ജിഹാദി വധുവിന്റെ മോഡേൺ ലുക്ക്

സി​റി​യ​യി​ലും മ​റ്റും ഐ​എ​സി​നു തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ജീ​വി​തം കു​ഴ​പ്പ​ത്തി​ലാ​യ ഷ​മീ​മ ഇം​ഗ്ല​ണ്ടി​ലേ​ക്കു തി​രി​കെ വ​രാ​ൻ പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.

സിറിയ: മോഡേൺ ഡ്രസും ചുണ്ടിൽ‌ ലിപ്സ്റ്റിക്കുമായി പഴയ ജിഹാദി വധു ഷമീമ ബീ​ഗം. ഐ​എ​സ് ഭീ​ക​ര​നാ​യ ഡ​ച്ച് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ൽ ചേ​ർ​ന്നു പ്രശ്നത്തിലായ ഷ​മീ​മ ബീ​ഗം എ​ന്ന ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി പാശ്ചാത്യ വേഷത്തിൽ പങ്കു വെച്ച ചിത്രങ്ങൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 15-ാം വയസ്സിൽ ഐ​എ​സി​ൽ ചേ​ർ​ന്നു സി​റി​യ​യി​ലേ​ക്കു പോ​യ ഷ​മീ​മ​യെ പി​ന്നീ​ടു ലോ​കം ക​ണ്ട​തു പ​ർ​ദ ധ​രി​ച്ചാ​യി​രു​ന്നു. എന്നാലിപ്പോൾ ജീ​ൻ​സും ടീ​ഷ​ർ​ട്ടും ഇ​ട്ടു കൂ​ളിം​ഗ് ഗ്ലാ​സ് വ​ച്ചു നി​ൽ​ക്കു​ന്ന ഷ​മീമ​യു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്.

സി​റി​യ​യി​ലെ അഭയാർത്ഥി ക്യാമ്പിൽ എ​ടു​ത്ത ചി​ത്ര​മാ​ണി​ത്. തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യു​ള്ള എ​ല്ലാ ക​ണ്ണി​ക​ളും വി​ച്ഛേ​ദി​ച്ചു എ​ന്ന​തി​ലേ​ക്കു ഷമീമ ന​ൽ​കു​ന്ന സൂ​ച​ന​യാ​ണ് ഈ ​ചി​ത്ര​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ബ്രി​ട്ട​നി​ലേ​ക്കു തി​രി​ച്ചു വ​രാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും പറയപ്പെടുന്നു. സി​റി​യ​യി​ലും മ​റ്റും ഐ​എ​സി​നു തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ ജീ​വി​തം കു​ഴ​പ്പ​ത്തി​ലാ​യ ഷ​മീ​മ ഇം​ഗ്ല​ണ്ടി​ലേ​ക്കു തി​രി​കെ വ​രാ​ൻ പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ബ്രിട്ടീഷ് ജയിലിൽ കഴിയാൻ താൻ ഒരുക്കമാണെന്നും അതിനാൽ തിരിച്ചുവരാൻ അനുവദിക്കണമെന്നുമായിരുന്നു ബീഗത്തിന്റെ അഭ്യർത്ഥന. എന്നാൽ സർക്കാർ ഇത് തള്ളുകയായിരുന്നു.

ഇ​തു​വ​രെ അ​തി​നാ​യി ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളൊ​ന്നും ഫ​ലം ക​ണ്ടി​ട്ടു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ശ്ചാ​ത്യ​വേ​ഷ​ത്തി​ൽ ഷ​മീമ വീ​ണ്ടും രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​ർ തി​രി​ച്ചെ​ത്തു​ന്ന​തി​നെ​തി​രേ ഇം​ഗ്ല​ണ്ടി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബീഗത്തെ സിറിയൻ അഭയാർത്ഥി ക്യാംപിൽ കണ്ടെത്തിയതോടെ ഇവരുടെ ബ്രിട്ടീഷ് പൗരത്വം സർക്കാർ റദ്ദാക്കിയിരുന്നു. പ്രസവിച്ച കുഞ്ഞുങ്ങളെ നഷ്ടപ്പെടുകയും ഐഎസ് ക്യാംപിൽ നരക ജീവിതം അനുഭവിക്കേണ്ടിവരുകയും ചെയ്തതോടെയാണ് ബീഗം യുകെയിലേക്കു തിരിച്ചുവരാനുള്ളശ്രമം തുടങ്ങിയത്.

2015ൽ, ​പ​തി​ന​ഞ്ചാം വ​യ​സി​ലാ​ണ് ഷ​മീ​മ ഐ​എ​സി​ൽ ചേ​രു​ന്ന​തി​നാ​യി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. അ​ന്ന് അ​വ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ ഖ​ദീ​സ സു​ൽ​ത്താ​നും അ​മീ​റ അ​മേ​സും ഇ​ന്നു ജീ​വി​ച്ചി​രി​പ്പി​ല്ല. കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ബെ​ത്ന​ൽ ഗ്രീ​ൻ സ്വ​ദേ​ശി​യാ​യ ഷ​മീ​മ ഐ​എ​സ് ഭീ​ക​ര​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​യാ​ളോ​ടു​ള്ള പ്ര​ണ​യ​വും വി​ശ്വാ​സ​വു​മാ​ണ് ഷ​മീ​മ​യു​ടെ കാ​ഴ്ച​യെ മ​റ​ച്ച​തും ഈ ​ച​തി​ക്കു​ഴി​യി​ൽ വീ​ഴ്ത്തി​യ​തും. ഇ​രു​വ​ർ​ക്കും ര​ണ്ട് കു​ട്ടി​ക​ൾ പി​റ​ന്നെ​ങ്കി​ലും മ​രി​ച്ചു​പോ​യി. മൂ​ന്നാം വ​ട്ടം ഗ​ർ​ഭി​ണി​യാ​യി​രി​ക്കുമ്പോഴാണ് ഷ​മീ​മ അ​ൽ ഹോ​ൾ അ​ഭ​യാ​ർ​ഥി​ ക്യാമ്പിൽ എ​ത്തി​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ജ​നി​ച്ച് അ​ധി​കം വൈ​കാ​തെ ആ ​കു​ഞ്ഞു മ​രിച്ചതോടെ ഇവർ അനാഥയായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button