അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരീച്ച് നടൻ ദുൽഖർ സൽമാൻ. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകൾക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. അബുദാബി സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പാണ് ദുൽഖർ സൽമാന് ഗോൾഡൻ വിസ നൽകിയത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയാണ് ദുൽഖറിന്റെ ഗോൾഡൻ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
Read Also: കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിനായി കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി
അബുദാബി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കൾചർ ആൻഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹൊസനിയാണ് ദുൽഖറിന് ഗോൾഡൻ വിസ നൽകിയത്.
നേരത്തെ മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നീ താരങ്ങൾക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. പത്ത് വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.
മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാള നടിയും നൈല ഉഷയാണ്. യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആർ.എൻ കമ്പനിക്ക് കീഴിലെ എഫ്എമ്മിൽ റേഡിയോ ജോക്കിയാണ് നൈല ഉഷ.
Read Also: പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്, സുരേഷ് ഗോപി സല്യൂട്ടിന് അര്‍ഹന്‍: ഗണേഷ് കുമാര്‍
Post Your Comments