കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണല്‍ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി പറയുന്നത്. രണ്ടുലക്ഷത്തിനടുത്ത് വിദേശികളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും പ്രവാസം മതിയാക്കി മടങ്ങിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Read Also : ‘വായിക്കുന്ന തലമുറ വഴികാട്ടുന്ന തലമുറ’ : അൽ ഐൻ പുസ്തകമേള സെപ്റ്റംബർ 21 മുതൽ
2020 ല്‍ മാത്രം 134,000 വിദേശികളും 2021 ആദ്യ പകുതിയോടെ 56,000ത്തിലേറെ പ്രവാസികളും കുവൈറ്റില്‍ പിടിച്ചുനില്‍ക്കാനാവാതെ നാടുകളിലേക്ക് മടങ്ങിയതായി അല്‍ അന്‍ബാ പത്രം കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ മൊത്തം ജനസംഖ്യയെ അപേക്ഷിച്ച് പ്രവാസികള്‍ 68.2 ശതമാനം ആയി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രവാസി ജനസംഖ്യയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ സ്വദേശിവല്‍ക്കരണ നടപടികളും കൊവിഡിനെ തുടര്‍ന്ന് സ്വകാര്യ തൊഴില്‍ മേഖലയില്‍ ഉണ്ടായ തൊഴില്‍ നഷ്ടവും ഒക്കെയാണ് വിദേശികളുടെ എണ്ണം കുറയാനുള്ള കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
Post Your Comments