ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ മൂന്നാം തരംഗം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഉണ്ടാകുമെന്ന് നേരത്തേ പഠനങ്ങള്‍ പുറത്തുവന്നിരുന്നു.
Read Also : കോവിഡ്: സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 85 കേസുകൾ
എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചതിനാല്‍ മൂന്നാം തരംഗം, ഒന്നാം തരംഗത്തിനേക്കാളും രണ്ടാം തരംഗത്തിനേക്കാളും താരതമ്യേന നിയന്ത്രണവിധേയമായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.’ വരാനിരിക്കുന്ന രണ്ടു മൂന്ന് മാസങ്ങള്‍ നിര്‍ണായകമാണ്. ഏതെങ്കിലും രീതിയില്‍ എവിടെയെങ്കിലും മറ്റൊരു തരംഗത്തിന് സാദ്ധ്യത കാണുകയാണെങ്കില്‍ ഉടന്‍ തന്നെ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കണം’- നീതി ആയോഗ് അംഗം ഡോ. വി. കെ. പോള്‍ പറഞ്ഞു.
‘ മൂന്നാം തരംഗം സംബന്ധിച്ച് ഒരുപാട് വിവരങ്ങള്‍ ലഭ്യമാണ്. ആഘോഷങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും സമയമാണ് ഈ മാസങ്ങള്‍. അതുകൊണ്ട് നമ്മള്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments