ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞവര്‍ഷമുണ്ടായ സംഘര്‍ഷത്തിന് ശേഷം ചര്‍ച്ചയിലൂടെ സൈനിക പിന്മാറ്റം തീരുമാനിച്ചെങ്കിലും അതിര്‍ത്തിയില്‍ നിന്ന് പിന്മാറാതെ ചൈന. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചൈന സൈനിക ക്യാമ്പുകള്‍ വീണ്ടും പണിത് പ്രകോപനം തുടരുകയാണ്. അക്സായ് ചിന്‍ മേഖലയുമായി ബന്ധപ്പെടുത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നാണ് വിവരം. അന്താരാഷ്ട്ര രഹസ്യാന്വേഷണ സംഘങ്ങളാണ് ഇന്ത്യക്കെതിരായ ചൈനയുടെ നീക്കത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടത്.
ലഡാക്കില്‍ വ്യോമത്താവളമുള്ള ദൗലത് ബെഗ് ഓള്‍ഡിയില്‍ നിന്നും 24 കിലോമീറ്റര്‍ മാത്രം ദൂരത്താണ് ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ദെസ്പാംഗ് താഴ്വരയിലേക്ക് ചൈന നിര്‍മ്മിക്കുന്ന തായിന്‍വെന്‍ദിയാന്‍ ദേശീയപാതയുടെ നിര്‍മ്മാണമാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞവര്‍ഷമുണ്ടായ സംഘര്‍ഷം ഉണ്ടായതിന് ശേഷം ചര്‍ച്ചകളിലൂടെ സൈനിക പിന്മാറ്റത്തിന് ധാരണയിലെത്തിയെങ്കിലും ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന തുടരുകയായിരുന്നു. അതേസമയം ഇന്ത്യ ലഡാക്കില്‍ സ്ഥിര സൈനിക ക്യാമ്പുകളാണ് നിലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments