കൊച്ചി: ഇടവേള കൂടുന്തോറും കോവിഡ് വാക്സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം. കോവിഡ് വാക്സിനേഷനുകള്‍ക്കിടയില്‍ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയിലെ ഇടവേളയുണ്ടാകുന്നത് കൂടുതല്‍ പ്രതിരോധശേഷി കൈവരുത്തുമെന്ന പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. 10 മുതല്‍ 14 ആഴ്ചഇടവേളയില് വാക്സിന് എടുത്ത രോഗികളിലെ ആന്റിബോഡിയുടെ അളവ് അളവ് മൂന്നര മടങ്ങ് കൂടുതലാണെന്നാണ് നിലവിലെ കണ്ടെത്തൽ.
Also Read:ഈ പാടിനെ അവഗണിക്കണ്ട, മുഖത്ത് പെട്ടെന്ന് വരുന്ന പാടുകള്‍ ചില രോഗങ്ങളുടെ സൂചനയാണ്
കൊച്ചിയിൽ പ്രവർത്തിക്കുന്ന കെയര്‍ ആശുപത്രിയിലെ റുമാറ്റോളജിസ്റ്റും ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായിയും സംഘവുമാണ് പഠനം നടത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ കോവിഷീല്‍ഡ് വാക്സിനെടുത്ത 1500 രോഗികളില്‍നിന്ന് തെരഞ്ഞെടുത്ത 213 പേരിലാണ് ഈ പരീക്ഷണം നടത്തിയത്.
നാല് മുതല്‍ ആറാഴ്ച വരെ ഇടവേളയില്‍ കോവിഡ് വാക്സിന് സ്വീകരിച്ച രോഗികളെക്കാൾ 10 മുതല്‍ 14 ആഴ്ച വരെ ഇടവേളയില്‍ വാക്സിന് എടുത്തവര്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ഇതോടെ കണ്ടെത്തി. കുത്തിവെപ്പുകള്‍ക്ക് ഇടയിലെ ഇടവേള കൂടുന്തോറും ആന്റിബോഡി ലെവലുകള്‍ മികച്ചതായിരിക്കുമെന്ന് ഡോ. പത്മനാഭ ഷേണായി പറഞ്ഞു.
Post Your Comments