മൊബൈൽ ബ്രാൻഡുകളിൽ ഒന്നാമനാണ് ആപ്പിൾ. അത്രത്തോളം സാങ്കേതികത്തികവുള്ള ഫോണുകളാണ് ആപ്പിൾ നിർമ്മിക്കുന്നത്. ഇപ്പോഴിതാ ആപ്പിളിന്റെ പുതിയ മോഡൽ പുറത്തിറങ്ങിയിരിക്കുന്നു. ഐഫോൺ 13… ഐഫോൺ 13 വളരെയധികം പ്രത്യേകതകളുമായാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍റ് സിസ്റ്റത്തോടെയാണ് ഐഫോണ്‍ 13 എത്തുന്നത്. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയ്ക്ക് കൂടിയ ബാറ്ററി ബാക്കപ്പാണ് ആപ്പിള്‍ ഇത്തവണ വാഗ്ദാനം ചെയ്യുന്നത്. ഐഫോണ്‍ 13 സ്ക്രീന്‍ 6.1, ഐഫോണ്‍ 13 മിനിയുടെ സ്ക്രീന്‍ വലിപ്പം 5.4 ഇഞ്ചുമാണ് കമ്പനി നൽകുന്നത്.
ആപ്പിളിന്റെ പുതിയ A15 ബയോണിക് SoC ചിപ്പാണ് ഐഫോൺ 13 ശ്രേണിയിലുള്ള ഫോണുകളുടെ ഹൃദയം. ഐഫോൺ 12 ശ്രേണിയുടെ A14 ബയോണിക് ചിപ്പിനേക്കാൾ 50% കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതാണ് A15 ബയോണിക് SoC ചിപ്പ് എന്നാണ് ആപ്പിളിന്റെ അവകാശവാദം. പുതിയ ഐഫോൺ 13 പതിപ്പുകളും ഡിസ്പ്ലേയുടെ വലുപ്പം മുൻഗാമികളുടേതിന് സമാനമാണ്.
ഐഫോണ്‍ 12ൽ നിന്ന് ശ്രദ്ധേയമായ രീതിയിൽ മാറ്റം വരുത്തുമെന്ന് അഭ്യൂഹമുള്ള ഒരു സവിശേഷത സ്ക്രീൻ ആണ്. രണ്ട് ഐഫോൺ 13 പ്രോ മോഡലുകൾ തങ്ങളുടെ ഡിസ്പ്ലേകളിൽ എൽഡിപിഒ സാങ്കേതികവിദ്യ 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്നു. സാംസങ്ങിന്റെ ഹൈഎൻഡ് ഗ്യാലക്സി എസ് 21 സീരിസ്, ഷവോമിയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി റെഡ്മി നോട്ട് 10 പ്രോ എന്നിവപോലുള്ള ആൻഡ്രോയ്ഡ് ഫോണുകളിൽ ഇതിനകം നിലവിലുള്ള ഒരു സവിശേഷതയാണിത്. ആപ്പിൾ റീഫ്രഷ് റേറ്റുകൾ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഐഫോൺ 12 വേരിയന്റുകളിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്.
ഐഫോൺ 13, ഐഫോൺ 13 മിനി മോഡലുകൾക്ക് ഫ്ലാറ്റ് അലൂമിനിയം ഫ്രെയിമുകളാണ് ഉപയോഗിക്കുന്നത്. ഡിസ്പ്ലേ ക്രമീകരിച്ചിരിക്കുന്ന സെറാമിക് ഷീൽഡ് മെറ്റീരിയൽ IP68 ടെസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗുള്ളതാണ്. പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർ ലൈറ്റ് എന്നിവ കൂടാതെ പ്രൊട്ടക്ട് റെഡ് നിറത്തിൽ ഐഫോൺ 13, ഐഫോൺ 13 മിനി മോഡലുകൾ വാങ്ങാം. ഐഫോൺ 13 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് ആപ്പിൾ സർജിക്കൽ ഗ്രേഡ് സ്റ്റൈയിലെൻ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോൺ ഉരഞ്ഞു ഉണ്ടാകുന്ന പോറലുകൾ ഇത് ഒരുപരിധിവരെ പ്രതിരോധിക്കും.
ആപ്പിൾ ഐഫോൺ 13 സ്പെസിഫിക്കേഷനുകള്‍
പെർഫോമൻസ് – Apple A15 Bionic
ഡിസ്പ്ലേ – 6.1 inches (15.49 cm)
സ്റ്റോറേജ് – 128 GB
ക്യാമറ – 12 MP + 12 MP
ഐഫോൺ 12 ശ്രേണികളിൽ ഐഫോൺ12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിങ്ങനെ നാലു മോഡലുകളാണുള്ളത്. ഐഫോൺ 12 മിനിയാണ് പേര് സൂചിപ്പിക്കും പോലെ കൂടുതൽ ചെറുതും ഏറ്റവും വില കുറവുള്ളതുമായ മോഡൽ. ഫൈവ് ജി സപ്പോർട്ട് കൂടിയാണ് ഐഫോൺ 12 ശ്രേണിയിലെ എല്ലാ ഫോണുകളും വിൽപ്പനയ്ക്കെത്തിയത്.
സെറാമിക് ഷീൽഡ് ക്ലാസ് കവറുള്ള സൂപ്പർ റെറ്റിന ഓഎൽഇഡി ഡിസ്പ്ലേയുള്ള സ്ക്രീനാണ് ഐഫോൺ 12 മോഡലുകൾക്ക്. A14 ബയോണിക് ചിപ്പാണ് ഐഫോൺ 12 മോഡലുകളുടെ ഹൃദയം. 4k വീഡിയോ എഡിറ്റിംഗ് വരെ പുഷ്പം പോലെ കൈകാര്യം ചെയ്യാൻ A14 ചിപ്പിന് സാധിക്കും.
ഐഫോൺ 12 മിനി, ഐഫോൺ 12 ഫോണുകൾക്ക് പുറകിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പും ഐഫോൺ 12 പ്രോ ഐഫോൺ 12 പ്രോ മാക്സ് ഫോണുകൾക്ക് ട്രിപ്പിൾ ക്യാമറ സെറ്റപ്പുമാണ് കമ്പനി നൽകിയിട്ടുള്ളത്. ഐഫോൺ 12, ഐഫോൺ 12 പ്രോ മോഡലുകളിലെ ബാറ്ററി 17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകും.
15w വരെ മാഗ് സേഫ് വയർലെസ് ചാർജിങിനെയും 7.5w വരെ ക്യു വയർലെസ് ചാർജിങിനെയും ഐഫോൺ 12 മോഡലുകൾ പിന്തുണയ്ക്കുന്നു.
ആപ്പിൾ ഐഫോൺ 12 സ്പെസിഫിക്കേഷനുകള്‍
പെർഫോമൻസ് – Apple A14 Bionic
സ്റ്റോറേജ് – 64GB
ക്യാമറ – 12MP + 12 MP
ഡിസ്പ്ലേ – 6.1 Inches(15.49 cm)
Post Your Comments