ചാർജർ ഇല്ലാത്ത ഐഫോണുകൾ വിൽപ്പന നടത്തിയതിനെ തുടർന്ന് ആപ്പിളിനെതിരെ കടുത്ത നടപടിയുമായി ബ്രസീൽ. റിപ്പോർട്ടുകൾ പ്രകാരം, ചാർജർ ഇല്ലാത്ത ഐഫോണുകൾ വിൽക്കുന്നതിനെതിരെ രണ്ടു മില്യൺ ഡോളറിലധികമാണ് ആപ്പിളിനെതിരെ പിഴ ചുമത്തിയത്. കൂടാതെ, ഐഫോണുകളുടെ വിൽപ്പനയ്ക്ക് വിലക്ക് ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഡിഫൻസ് വകുപ്പിന്റെ നടപടി പ്രകാരം, ഐഫോൺ 12, ഐഫോൺ 13 എന്നീ മോഡലുകളുടെ വിൽപ്പനയായിരിക്കും നിരോധിക്കുക.
ഐഫോൺ വിൽപ്പനയിൽ നിന്ന് ചാർജറുകൾ ഒഴിവാക്കാനുള്ള തീരുമാനം പരിസ്ഥിതി സൗഹാർദ്ദം ഉറപ്പുവരുത്താനാണെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഫോണുകളോടൊപ്പം ചാർജർ നൽകാതിരിക്കുമ്പോൾ, ചാർജറിനായി ഉപഭോക്താക്കൾക്ക് മൂന്നാം കമ്പനികളെ ആശ്രയിക്കേണ്ടി വരും. ഇത് ചാർജറുകളുടെ എണ്ണം കൂടാൻ കാരണമാവുകയും ഇ- മാലിന്യത്തിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: പ്രളയബാധിത പ്രദേശങ്ങളിൽ കേന്ദ്രസഹായം തേടും: കർണാടക മുഖ്യമന്ത്രി
Post Your Comments