Latest NewsNewsTechnology

ഐഫോണിന്റെ ഈ മോഡലിന് ഉയർന്ന റേഡിയേഷൻ, വിൽപ്പന നിർത്താൻ ആവശ്യപ്പെട്ട് ഫ്രഞ്ച് സർക്കാർ

ഐഫോൺ 12 ആഗിരണം ചെയ്യുന്നത് കിലോഗ്രാമിന് 5.74 വാട്സ് ഇലക്ട്രോമാഗ്നെറ്റിക് എനർജിയാണ്

ഐഫോണിന്റെ ജനപ്രിയ മോഡലുകളിൽ ഒന്നായ ഐഫോൺ 12-ന്റെ റേഡിയേഷൻ പരിധി ഉയർന്നതാണെന്ന് ഫ്രഞ്ച് സർക്കാർ ഏജൻസി. റേഡിയേഷൻ ഉയർന്ന സാഹചര്യത്തിൽ ഐഫോൺ 12-ന്റെ വിൽപ്പന നിർത്താൻ ആപ്പിളിനോട് ഫ്രഞ്ച് സർക്കാർ ഏജൻസി ആവശ്യപ്പെട്ടു. ഫ്രാൻസിന്റെ റേഡിയേഷൻ നിരീക്ഷണ ഏജൻസിയായ ദി നാഷണൽ ഫ്രീക്വൻസി ഏജൻസിയാണ് ഐഫോൺ 12-ന്റെ വിൽപ്പന നിർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഈ തകരാർ പരിഹരിക്കാൻ ആവശ്യമായ നടപടികൾ എത്രയും വേഗത്തിൽ കമ്പനി സ്വീകരിക്കണമെന്ന് ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, വിപണിയിൽ വിറ്റഴിച്ച ഫോണുകൾ ആപ്പിൾ തിരികെ വാങ്ങേണ്ടി വരുമെന്ന് ഏജൻസി വ്യക്തമാക്കി. ഇലക്ട്രോമാഗ്നെറ്റിക് വേവ് പരിധി കണ്ടെത്തുന്നതിനായി ഐഫോൺ ഉൾപ്പെടെയുള്ള നിരവധി ഹാൻഡ്സെറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ഐഫോൺ 12-ന് ഉയർന്ന റേഡിയേഷനാണ് ഉള്ളതെന്ന് കണ്ടെത്തിയത്. ഐഫോൺ 12 ആഗിരണം ചെയ്യുന്നത് കിലോഗ്രാമിന് 5.74 വാട്സ് ഇലക്ട്രോമാഗ്നെറ്റിക് എനർജിയാണ്. യൂറോപ്യൻ യൂണിയന്റെ നിർദ്ദേശപ്രകാരം, സ്റ്റാൻഡേർഡ്സ് കിലോഗ്രാമിന് 4.0 വാട്സ് ഇലക്ട്രോമാഗ്നെറ്റിക് എനർജി മാത്രമാണ് ആഗിരണം ചെയ്യാൻ പാടുള്ളൂ. ഉയർന്ന റേഡിയേഷൻ പരിധി ഉള്ളതിനാൽ, ഇവ പോക്കറ്റിലും കയ്യിലും സൂക്ഷിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.

Also Read: ആദിത്യ എൽ1 നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരം

shortlink

Related Articles

Post Your Comments

Related Articles


Back to top button