മസ്‌ക്കറ്റ് : രാജ്യത്ത് കോവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. സെപ്റ്റംബർ 14-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
COVID-19 വാക്സിന്റെ ആദ്യ ഡോസും, രണ്ടാം ഡോസും തമ്മിലുള്ള ഇടവേള ആറാഴ്ച്ചയിൽ നിന്ന് നാലാഴ്ച്ചയാക്കി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ആദ്യ ഡോസ് കുത്തിവെപ്പെടുത്ത് നാലാഴ്ച്ച പൂർത്തിയാക്കിയവർക്ക് താരസുഡ്+ ആപ്പിലൂടെ രണ്ടാം ഡോസിനായി മുൻകൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.
الإعلان عن تقليص المدة الزمنية بين جرعتي لقاح #كوفيد19 من 6 إلى 4 أسابيع ابتداء من يوم غدٍ الأربعاء 15 سبتمبر 2021م. #عمان_تواجه_كورونا #نواصل_الالتزام pic.twitter.com/2UY9SdEuFc
— عُمان تواجه كورونا (@OmanVSCovid19) September 14, 2021
Post Your Comments