കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം ഇ.ഡി കണ്ടുകെട്ടി. പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി. ലോക്കറില്‍ നിന്ന് പിടികൂടിയ ഒരുകോടി രൂപ നേരത്തെ കണ്ടുകെട്ടിയിരുന്നു.
കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വര്‍ണത്തിനായി നിക്ഷേപിച്ചത്. സ്വര്‍ണത്തിനായി പണം നിക്ഷേപിച്ച ഒമ്പത് പേര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. റബിന്‍സ്, പി ടി അബ്ദു, അബ്ദുല്‍ ഹമീദ്, ഷൈജല്‍, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസല്‍, അന്‍സില്‍, ഷമീര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
സ്വര്‍ണക്കടത്ത് അന്വേഷണത്തിന് നേതൃത്വംനല്‍കിയ പ്രിവന്റീവ് മുന്‍ കമ്മിഷണര്‍ സുമിത് കുമാര്‍ സ്ഥലം മാറിപ്പോയതോടെ പുതിയ കമ്മിഷണര്‍ കേസ് ആദ്യം മുതല്‍ പഠിക്കേണ്ട സ്ഥിതിയിലാണ്. പ്രതികളില്‍ നിന്നുള്‍പ്പെടെ മറുപടി ലഭിച്ചാല്‍ അവരെ ഓരോരുത്തരെയായി വിളിപ്പിച്ച് തീരുമാനമെടുക്കണം. ഇതിനുശേഷമാണ് ആരെയൊക്കെ പ്രതിചേര്‍ക്കണമെന്ന് തീരുമാനിച്ച് സാമ്പത്തിക കോടതിയില്‍ വിചാരണയ്ക്ക് ക്രിമിനല്‍ പരാതി സമര്‍പ്പിക്കേണ്ടത്.
Post Your Comments