ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ആത്മാർത്ഥയുടെയും,സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകർ: കെ.പി. അനില്‍ കുമാര്‍

കോഴിക്കോട്: ആത്മാർത്ഥയുടെയും,സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകരെന്ന് കെ പി അനിൽകുമാർ. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ‘കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ളയാണ്. അഭിപ്രായം പറയുന്നവരെ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും അവഗണിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരും. കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തുമെന്നും അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

Also Read:ഡൽഹിയിൽ പിടികൂടിയ ഭീകരർ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത് സ്ലീപ്പർ സെല്ലുകളായി, കപ്പല്‍മാര്‍ഗം പാകിസ്ഥാനില്‍ ആയുധപരിശീലനം

‘കമ്യൂണിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസിന്‍റെ മുഖമുദ്ര. ആത്മാര്‍ഥതയുടെയും സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകര്‍. സി.പി.എം ഏല്‍പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അനിൽകുമാറിന്റെ കൊഴിഞ്ഞുപോക്ക് വലിയ ഭിന്നതകളാണ് കോൺഗ്രസിൽ സൃഷ്ടിച്ചിരിക്കുന്നത്.

‘ദീര്‍ഘനാളായി ഞാന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ എനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്താത്തപ്പോഴും 2016ല്‍ സീറ്റ് നിഷേധിച്ചപ്പോഴും പരാതി പറഞ്ഞില്ല. എവിടെയും പോയി പരാതി പറഞ്ഞിട്ടില്ല. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ല. നൂറും ശതമാനം പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ഇത്രയും നാളും പ്രവര്‍ത്തിച്ചത്. പലതും സഹിച്ച്‌ പൊതുപ്രവര്‍ത്തനം നടത്തിയയാളാണ് ഞാന്‍. കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ടെ’ന്ന് ഇന്നലെ അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രസ്ഥാവനയെ തുടർന്ന് അനിൽകുമാറിനെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button