കല്‍പ്പറ്റ: എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി ടെക്‌നോപാര്‍ക്ക് ജീവനക്കാരായ യുവതിയും യുവാവും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി സംഘം പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്‌സൈസ് അറിയിച്ചു.
തിരുവനന്തപുരം സ്വദേശികളും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാറുമായ അമൃതം വീട്ടില്‍ മനോജ് കുമാര്‍ മകന്‍ യദുകൃഷ്ണന്‍ എം(25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍ മകള്‍ ശ്രുതി എസ് എന്‍(25) എന്നിവരും, കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍ യൂസഫ് മകന്‍ നൗഷാദ് പിടി(40) യുമാണ് അറസ്റ്റിലായത്.
മലപ്പുറത്ത് യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു: സഹപ്രവർത്തകരായ നഫീസ്, ജോൺ എന്നിവർ പിടിയിൽ
കണ്ടെടുത്ത അതിമാരക മയക്കുമരുന്നായ എംഡിഎംഎയ്ക്ക് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണെന്നും ഇവ പാര്‍ട്ടി ഡ്രഗ്‌സ് എന്ന പേരിലും അറിയപ്പെടുന്നുവെന്നും എക്‌സെസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments