
മലപ്പുറം: പെരിന്തല്‍മണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച സഹപ്രവർത്തകരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരാണ് പോലീസ് പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് യുവതിയെ വിരുന്നിന് ക്ഷണിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി മയക്കികിടത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുഎന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍ നിന്ന് പ്രതികളെ അറസ്റ്റുചെയ്തു. എസ്ഐ സികെ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments