അബുദാബി: യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമം നാളെ അവസാനിക്കും. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ പ്രാബല്യത്തിലുള്ള ഉച്ചവിശ്രമ നിയമമാണ് അവസാനിക്കുന്നത്.
ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു മണി വരെയാണ് തൊഴിലാളികൾക്ക് ഉച്ചവിശ്രമ സമയം അനുവദിക്കുന്നത്. വേനൽ കടുത്തതോടെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനാണ് ഉച്ചവിശ്രമം ഏർപ്പെടുത്തിയത്.
ഏതെങ്കിലും സ്ഥാപനം ഈ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 5000 ദിർഹം വീതം പിഴ ഈടാക്കും. ഇങ്ങനെ പരമാവധി 50,000 ദിർഹം വരെ ഒരു സ്ഥാപനത്തിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. 17 -ാം വർഷമാണ് ഉച്ച വിശ്രമ നിയമം യുഎഇ വിജയകരമായി നടപ്പിലാക്കിയത്.
Post Your Comments