ദുബായ്: ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് നൽകാനൊരുങ്ങി യുഎഇ. 2022 ൽ ജീവനക്കാരുടെ ശമ്പളത്തിൽ നാലു ശതമാനം വർധനവ് നൽകാനാണ് യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾ പദ്ധതിയിടുന്നത്. വില്ലിസ് ടവേഴ്‌സ് വാട്ട്‌സൺ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
316 യുഎഇ സ്ഥാപനങ്ങളുടെ ശമ്പള ബജറ്റുകളെക്കുറിച്ചും റിക്രൂട്ട്‌മെന്റിനെക്കുറിച്ചും വില്ലിസ് ടവേഴ്‌സ് വാട്ടസ്ൺ പഠനം നടത്തി. ചില കമ്പനികൾ മറ്റ് കമ്പനികളേക്കാൾ കൂടുതൽ ശമ്പള വർധനവ് നൽകാനാമ് പദ്ധതിയിടുന്നത്. മെഡിക്കൽ ടെക്‌നോളജി മേഖലയിൽ 4.4 ശതമാനം വർധനവിനും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ 4.3 ശതമാനവും ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾക്ക് 3.2 ശതമാനവും ബിസിനസ് കൺസൾട്ടൻസിന് 3.2 ശതമാനവും വർധനവ് ഉണ്ടാകുമെന്നാണ് വിവരം.
വരുന്ന 12 മാസത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും കമ്പനികൾ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read Also: സാത്താനിക്-ഇറോട്ടിക് നോവലിസ്റ്റിനൊപ്പം ജീവിക്കാന്‍ ബിഷപ്പിന്‍റെ രാജി: ചൂടൻചർച്ചയുമായി വിശ്വാസികൾ
Post Your Comments