KeralaLatest NewsNews

പലതവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ല : യു പ്രതിഭ

ശിവന്‍കുട്ടി എപ്പോള്‍ വിളിച്ചാലും തിരിച്ചു വിളിക്കും

ആലപ്പുഴ: പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്ന് സിപിഎം എംഎല്‍എ യു പ്രതിഭയുടെ പരാതി. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം. എന്നാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന് എംഎല്‍എ പ്രസംഗത്തില്‍ പറഞ്ഞില്ല. പൊതുചടങ്ങിനിടെയായിരുന്നു എംഎല്‍എ, മന്ത്രിയുടെ പേര് പറയാതെ ഫോണ്‍ എടുക്കാത്ത കാര്യം പരാമര്‍ശിച്ചത്.

Read Also : സംഘ്പരിവാർ വിരോധം പറഞ്ഞ് ജിഹാദി പിന്തുണയോടെ പിണറായിയെപ്പോലെ കേരളം ഭരിക്കാമെന്ന മോഹമാണ് സതീശാ ഇതിന് കാരണം: ജോൺ ഡിറ്റോ

അതേസമയം, എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ടെന്ന് പ്രതിഭ എം.എല്‍.എ പറഞ്ഞു

എംഎല്‍എയുടെ വാക്കുകള്‍

‘തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടൊക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് ‘- പ്രതിഭ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button