KeralaLatest News

യു പ്രതിഭയുടെ മകനെതിരെയുള്ള കേസിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം

കഴിഞ്ഞ ദിവസമാണ് യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പെട്ട സംഘത്തെ കഞ്ചാവ് കൈവശംവച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: യു പ്രതിഭ എം എല്‍ എയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ ജയരാജിനെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്.

സര്‍വീസില്‍ നിന്നു വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുന്‍പാണ് നടപടി.
കഴിഞ്ഞ ദിവസമാണ് യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പെട്ട സംഘത്തെ കഞ്ചാവ് കൈവശംവച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button