Latest NewsNewsInternational

അതിശൈത്യം തുടരുന്ന അമേരിക്കയില്‍ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്‌ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പ്

വാഷിങ്ടണ്‍: അതിശൈത്യം തുടരുന്ന അമേരിക്കയില്‍ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്‌ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പ്. ദുരന്ത സാധ്യത കണക്കിലെടുത്ത് യാത്രകള്‍ റദ്ദാക്കാന്‍ ജനങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അതിശൈത്യത്തെ തുടര്‍ന്നുള്ള ശീത കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 19 ആയി.

Read Also: അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ പഠിക്കുന്നത് വിദേശത്ത്

ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെ കടന്നു പോകുകയാണ് അമേരിക്കന്‍ ജനത. ഏത് നിമിഷവും ഒരു ബോംബ് ചുഴലി പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷ മര്‍ദ്ദം പൊടുന്നനെ താഴ്ന്ന് കൊടുങ്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെടുന്നതാണ് ബോംബ് ചുഴലി. ഇതിന്റെ ഫലമായി, ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റോ, അതിശക്തമായ മഞ്ഞു വീഴ്ചയോ പ്രളയമോ ഉണ്ടാകാം. അമേരിക്കയിലെ ആകെ ജനതയുടെ 70 ശതമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കനത്ത മഞ്ഞുവീഴ്ച ഇതിനോടകം അമേരിക്കയില്‍ 19 പേരുടെ ജീവനെടുത്തു. വൈദ്യുതി വിതരണം താറുമാറായതോടെ പലയിടങ്ങളും ഇരുട്ടിലാണ്. അമേരിക്കയിലും കാനഡയിലുമായി 15 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി തടസ്സപ്പെട്ടു. രണ്ട് കോടിയോളം പേരെ ഇതുവരെ ശൈത്യം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി വിതരണം താറുമാറായതോടെ 15 ലക്ഷത്തോളം വീടുകളാണ് ഇരുട്ടിലായത്. നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button