ഷിംല: ഹിമാചൽ പ്രദേശിൽ അന്തരീക്ഷ താപനില കുത്തനെ താഴേക്ക്. താപനില ക്രമാതീതമായി കുറഞ്ഞതോടെ ഹിമാചൽ പ്രദേശിന്റെ ഉയർന്ന പ്രദേശങ്ങളിൽ അതിശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ലാഹൗൾ, കിന്നൗർ തുടങ്ങിയ മേഖലകളിലാണ് മഞ്ഞുവീഴ്ച രൂക്ഷമായിട്ടുള്ളത്. താപനില ഇനിയും താഴ്ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിമാചൽ പ്രദേശിൽ -5.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ലാഹൗൾ, കിന്നൗർ തുടങ്ങിയ ഇടങ്ങളിൽ -3.6 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഷിംലയിൽ -1.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും അതിശക്തമായ മഞ്ഞുവീഴ്ചയാണ് .
Also Read: ട്രെയിനിനകത്ത് യാത്രക്കാരനെ മർദ്ദിച്ചു: റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി
കേദാർനാഥ്, ബദരീനാഥ് ധാമുകളിൽ അന്തരീക്ഷ താപനില കുറഞ്ഞതിനാൽ തുടർച്ചയായി മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. ജനുവരി 23 വരെ കേദാർനാഥിലെ ഏറ്റവും കുറഞ്ഞ താപനില -16 ഡിഗ്രി സെൽഷ്യസ് മുതൽ -18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഞ്ഞുവീഴ്ച അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments