ചെന്നൈ: നീറ്റ് എക്സാമിനെതിരെ ബില്ല് പാസാക്കിയിട്ടും പരീക്ഷാ പേടിയില്‍ തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആണ് നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുൻപാണ് സേലത്ത് നീറ്റ് പരീക്ഷ പേടിയില്‍ മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. എക്‌സാമിനെതിരെ സർക്കാർ നടപടികൾ ഉണ്ടായിട്ടും ആത്മഹത്യകൾ നിയന്ത്രിക്കാൻ കഴിയാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്ന് കേൾക്കുന്നുണ്ട്.
Also Read:ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
അതേസമയം, സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവര്‍ക്കും അവസരം നല്‍കി വിദ്യാര്‍ഥി സമൂഹങ്ങളെ വിവേചനങ്ങളില്‍നിന്ന് സംരക്ഷിക്കുമെന്ന് പറഞ്ഞാണ് സ്റ്റാലിൻ നീറ്റിനെതിരായ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്.
നീറ്റ് പരീക്ഷയ്‌ക്കെതിരെ നിയമസഭയിൽ ബില്ല് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്നാട്.
സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കുക എന്നുള്ളതായിരുന്നു സർക്കാർ മുന്നോട്ട് വച്ച ബില്ലിന്റെ ലക്ഷ്യം.
Post Your Comments