Latest NewsCricketNewsSports

മാഞ്ചസ്റ്റർ ടെസ്റ്റ്‌ റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്ന് സൗരവ് ഗാംഗുലി

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് റദ്ദാക്കിയതിൽ വിശദീകരണമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്നും, കോവിഡ് സാഹചര്യം കണക്കിലെടുത്താണെന്നും ഗാംഗുലി പറഞ്ഞു. ബബിളിനു പുറത്ത് പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിന് രവി ശാസ്ത്രിക്കെതിരെ നടപടി എടുക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

ടെസ്റ്റ് റദ്ദാക്കിയത് ഐപിഎല്ലിന് വേണ്ടിയല്ലെന്നും തങ്ങൾ പേടിച്ചിരുന്നു എന്നും ഗാംഗുലി അറിയിച്ചു. അവസാന ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടതുതന്നെയായിരുന്നു എന്നും ഗാംഗുലി വ്യക്തമാക്കി. മത്സരം മാറ്റിവെക്കുകയല്ല വേണ്ടത്. അടുത്ത വർഷത്തെ പര്യടനത്തിൽ ഇത് ഒരു ടെസ്റ്റായി നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാമ്പിൽ കോവിൽ ബാധ റിപ്പോർട്ട് ചെയ്തതോടെ താരങ്ങൾ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത് കളിക്കാരെ കുറ്റം പറയാനാവില്ല. ടീം ഫിസിയോ യോഗേഷ് പർമാറുമായി എല്ലാവരും അടുത്ത് ഇടപഴകിയിരുന്നു. അദ്ദേഹത്തിന് കോവിഡ് ബാധിച്ചു എന്ന വിവരം താരങ്ങളെ തകർത്തുകളഞ്ഞു എന്നും ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button