KeralaLatest NewsNews

എൽ ഡി എഫിലെ വിപുലമായ സഖ്യമാണ് ഇടതുമുന്നണിയുടെ വിജയത്തിന്റെ പിന്നിൽ: എ. വിജയരാഘവൻ

നിലപാടുള്ള ആളുകൾക്ക് നിലനിൽപില്ലാത്ത ഒരു സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളത്.

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചിരിക്കുന്നുവെന്നും കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ സിപിഎമ്മിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിച്ചിരിക്കുന്നു. യുഡിഎഫിലെ മുഖ്യ പാർട്ടിയായ കോൺഗ്രസിൽ വലിയ തകർച്ചയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗിനകത്തും വലിയ തർക്കങ്ങളാണ് ഉണ്ടാകുന്നത്. ഇനിയും യുഡിഎഫ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും’- അദ്ദേഹം വ്യക്തമാക്കി.

Read Also: നടപടിക്ക് വിധേയരായവര്‍ പിതൃതുല്യരായ നേതൃത്വത്തിന്റെ തീരുമാനമായി കാണണം: ഹരിത മുന്‍ ഭാരവാഹികളെ തള്ളി പി.കെ ഫിറോസ്

‘കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ നേതാക്കൾ ജനങ്ങളുടെ മുന്നിൽ പറഞ്ഞത് രാഷ്ട്രീയമാണ്. കോൺഗ്രസിൽ ഒരു സാധാരണ പ്രവർത്തകൻ പറയുന്ന കാര്യങ്ങൾക്ക് യാതൊരു വിലയും ഇല്ല. അവരുടെ വ്യക്തിത്വം അവഗണിക്കപ്പെടുകയാണ്. നിലപാടുള്ള ആളുകൾക്ക് നിലനിൽപില്ലാത്ത ഒരു സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളത്. അതുകൊണ്ടാണ് കോൺഗ്രസിലെ നല്ല ആളുകൾ, ഉന്നതമായ പൊതു ജീവിതമുള്ളവർ ഇടതുപക്ഷത്തോട് അടുക്കുന്നത്. ഇത്തരത്തിൽ പാർട്ടി വിട്ട് സിപിഎമ്മിൽ എത്തുന്നത് ഇടതുപക്ഷത്തിന്റെ നയങ്ങളുടെ ഭാഗമായിട്ടാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button