Latest NewsNewsIndia

നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നൂറുശതമാനം സുരക്ഷിതര്‍ : ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നൂറുശതമാനം സുരക്ഷിതരാണെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര . ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷം മോദി സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിച്ചുവെന്ന വിമര്‍ശനം തെറ്റാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടെന്ന തെറ്റായ ആശയവിനിമയം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ് തന്റെ മുന്‍ഗണനയെന്നും കഴിഞ്ഞയാഴ്ച കമ്മീഷന്‍ തലവനായി നിയമിതനായ മുന്‍ ഐ.പി.എസ് ഓഫീസര്‍ ലാല്‍പുര പറഞ്ഞു.

Read Also : എംബിആർ ഹൗസിംഗ് മേധാവിയുടെ സേവനങ്ങൾ അവസാനിപ്പിച്ച് ശൈഖ് മുഹമ്മദ്

ബി.ജെ.പി സര്‍ക്കാര്‍ ഇല്ലാതിരുന്നപ്പോള്‍ അലിഗഡിലെ കലാപത്തെക്കുറിച്ച് ഞങ്ങള്‍ കേട്ടിരുന്നു. ബി.ജെ.പി സര്‍ക്കാരുകള്‍ ഇല്ലാത്ത മറ്റ് സ്ഥലങ്ങളിലും ഞങ്ങള്‍ കലാപങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. ഞാന്‍ ഒരു ഭരണഘടനാ പദവിയില്‍ ഇരിക്കുകയാണ്, ഞങ്ങള്‍ കണക്കുകള്‍ നോക്കുമ്പോള്‍, കലാപം, കൊലപാതകം, ആള്‍ക്കൂട്ട കൊലപാതകം എന്നിവയില്‍ കുറവുണ്ടായെന്ന് ഇത് കാണിക്കുന്നു. ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട് അതിനാലാണ് കമ്മീഷന്‍ ആവശ്യമായി വരുന്നതെന്നും ലാല്‍പുര അഭിപ്രായപ്പെട്ടു.

മദ്ധ്യപ്രദേശിലും രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും ന്യൂനപക്ഷ സമുദായക്കാരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം രംഗത്തെത്തിയ വേളയിലാണ് ന്യൂനപക്ഷ കമ്മീഷന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button