KottayamKeralaNattuvarthaLatest NewsNews

മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം: താലിബാന്‍ ഭീഷണിയെന്ന് പിസി ജോര്‍ജ്

പീരുമേട്ടില്‍ താമസിക്കുന്ന അറക്കല്‍ പിതാവ് ആര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല

കോട്ടയം: കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം വെച്ചതായി ജനപക്ഷം നേതാവ് പി സി ജോര്‍ജ്. കഴിഞ്ഞ ദിവസം നേരം വെളുത്തപ്പോള്‍ ആണ് ശവക്കോട്ടയില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ പിതാവിന്റെയും മാതാവിന്റെയും ശവക്കല്ലറയില്‍ മാലിന്യക്കൂമ്പാരം കണ്ടത് എന്നും ഇത് താലിബാന്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

‘നിലവില്‍ പീരുമേട്ടില്‍ താമസിക്കുന്ന അറക്കല്‍ പിതാവ് ആര്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ ആണ് മാലിന്യക്കൂമ്പാരം കല്ലറയില്‍ സ്ഥാപിച്ചത്. ചാക്കുകെട്ടില്‍ ആണ് മാലിന്യക്കൂമ്പാരം വെച്ചത്. ഇത് ബോധപൂര്‍വം ചെയ്തതാണ്’. പിസി ജോര്‍ജ് ആരോപിച്ചു. ഇത് അംഗീകരിച്ചുകൊടുക്കാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ടെക്‌നോപാര്‍ക്ക് ജീവനക്കാരായ യുവതിയും യുവാവും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പിണറായി വിജയന്‍ അധികാരത്തില്‍ ഇരിക്കുന്നത് താലിബാന്റെ പിന്തുണയോടെ ആണെന്നും താലിബാനിസ്റ്റുകള്‍ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പാലാ ബിഷപ്പിനെതിരെ മാര്‍ച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടാത്തത് അതുകൊണ്ടാണെന്നും ഈരാറ്റുപേട്ട നഗരസഭയില്‍ നടന്നതും താലിബാനിസ്റ്റുകളുടെ ഇടപെടല്‍ ആണെന്നും ജോര്‍ജ് പറഞ്ഞു. എസ്ഡിപിഐ അംഗങ്ങള്‍ താലിബാനിസ്റ്റുകള്‍ ആണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button