MalappuramKozhikodeKeralaNattuvarthaLatest NewsNews

അസമയത്ത്​ എവിടെ പോകുന്നു?: ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ

ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്

കോഴിക്കോട്: ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തിൽ രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ അജ്മല്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്ത് എന്നയാൾക്കാണ് ലഹരിമാഫിയ അംഗങ്ങളായ പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന ഷൗക്കത്തിനെ അസമയത്ത്​ എവിടെ പോകുന്നുവെന്ന്​ ചോദിച്ച് ഇവര്‍ മര്‍ദ്ദിച്ചത്. ഭാര്യവീട്ടിലുള്ള മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുമായി പോവുകയായിരുന്നുവെന്ന്​ ഷൗക്കത്ത് പറഞ്ഞു. പിൻതുടർന്നെത്തിയ സംഘം ഷൗക്കത്തിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തന്നെ അവിഹിത ബന്ധക്കാരനും ലഹരി ഉപയോഗിക്കുന്നവനുമായി ചിത്രീകരിക്കാനാണ് സംഘം ശ്രമിച്ചതെന്ന് ഷൗക്കത്ത് പരാതിയിൽ പറഞ്ഞു.

താലിബാന്‍ ഭരണകൂടത്തിന് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു

അക്രമത്തിൽ പരിക്കേറ്റ ഷൗക്കത്ത് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാൽനടയായി ഭാര്യവീട്ടിലെത്തിയ ശേഷം വാഹനമെടുക്കാനായി വീട്ടുകാർക്കൊപ്പം തിരിച്ചെത്തിയപ്പോൾ വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചതായും ഈ സമയത്ത് സംഘത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായും ഷൗക്കത്ത് പറഞ്ഞു. പരിക്കേറ്റ ഷൗക്കത്ത് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button