തിരുവനന്തപുരം: ഇരുത്തി മദ്യം കൊടുക്കണം, ഒന്നാം തീയതി അവധി മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി ബാറുടമകൾ രംഗത്ത്. കോവിഡ് കാലഘട്ടത്തിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത് മദ്യവിൽപ്പന ശാലകളാണെങ്കിൽ ബാറുകളുടെ കാര്യം അൽപ്പം അപടകത്തിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെയാണ് മദ്യം വിളമ്പാനും ഒന്നാം തീയതി അവധി ഒഴിവാക്കാനും ബാറുടമകളുടെ അണിയറനീക്കം നടക്കുന്നത്. ബാറുകളില്‍ ഇരുത്തി മദ്യവിതരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകളുടെ സംഘടന സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടുണ്ട്.
കോവിഡ് 19 തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാര്‍സല്‍ വിതരണം കൊണ്ടുമാത്രം ഇനി മുന്നോട്ട് പോകാനാകില്ല. കോടികള്‍ ചെലവാക്കി നിര്‍മിച്ച ബാറുകള്‍ തകരുകയാണെന്ന് ഉടമകൾ ചൂണ്ടിക്കാട്ടി. ഒന്നാം തീയതിയിലെ അവധി ഇല്ലാതാക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. നഷ്ടം നികത്തുന്നതിന് മുൻപ് നല്‍കിയിരുന്ന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനൊപ്പം നികുതിയിളവ് ഉള്‍പ്പെടെ ലഭ്യമാക്കണമെന്ന ആവശ്യമാണ് ബാർ ഉടമകൾ മുന്നോട്ടുവെക്കുന്നത്.
അതേസമയം, വിഷയത്തിൽ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാറിനെ ഇക്കാര്യം അറിയാക്കാമെന്നും മന്ത്രി എം.വി. ഗോവിന്ദന് ബാറുടമകളെ അറിയിച്ചിട്ടുണ്ട്.
Post Your Comments