KeralaLatest NewsNews

കോഴയല്ല, ലോണ്‍ തുക മാത്രം:വിവാദ ശബ്ദരേഖയില്‍ അനിമോനെ തളളി ബാര്‍ ഉടമകളുടെ സംഘടന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തില്‍ ഇളവ് വരുത്തുന്നതിന് പകരമായി ബാര്‍ ഉടമകളില്‍ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍. പിരിക്കാന്‍ പറഞ്ഞത് അസോസിയേഷന്‍ കെട്ടിട നിര്‍മ്മാണത്തിനുളള ലോണ്‍ തുകയാണെന്നാണ് പ്രസിഡന്റിന്റെ വാദം.

Read Also: ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗം സ്വീകരിച്ച് മന്ത്രി ഗണേഷ് കുമാര്‍

അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയില്‍ കൃത്യമായി പറയുന്നുണ്ടെങ്കിലും, ഇത് തളളിയ സുനില്‍ കുമാര്‍, പുതിയ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ച അനിമോനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും പ്രതികരിച്ചു. പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടാണ് മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ചതെന്ന് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനി മോന്റെ വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ടെന്നിരിക്കെയാണ് മലക്കംമറിച്ചില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button