ആലപ്പുഴ: ആലപ്പുഴയില്‍ നേഴ്‌സിങ് വിദ്യാർത്ഥിനിയായ യുവതിയെ പ്രണയക്കെണിയില്‍ വീഴ്‌ത്തി മതം മാറ്റാന്‍ ശ്രമമാണെന്ന് പരാതി ഇല്ലെന്ന് പൊലീസ്. യുവതിയെ പീഡിപ്പിച്ച്, നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രദര്‍ശിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഷംനാസിനെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പ്രണയ ചതിയില്‍ വീഴ്‌ത്തിയുള്ള പീഡനമാണ് കേസെന്ന് പൊലീസ് അറിയിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ യുവതിയെ കണ്ണൂര്‍ തലശ്ശേരി സ്വദേശി ഷംനാസ് സമൂഹ മാധ്യമം വഴിയാണ് തന്റെ വലയിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ പലതവണ പെണ്‍കുട്ടിയെ കാണാന്‍ തലശ്ശേരിയില്‍ നിന്നും ആലപ്പുഴയിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഭീഷണി തുടങ്ങി.
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങളെ ഉള്‍പ്പെടെ വധിക്കുമെന്നും ആയിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. പിന്നീട് ഷംനാസ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രദര്‍ശിപ്പിച്ചു. എന്നാൽ മതം മാറാൻ നിർബന്ധിച്ചതായി പരാതിയിൽ ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഷംനാസിനെ കൂടാതെ മറ്റൊരു സ്ത്രീക്കും ചില സുഹൃത്തുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്.
Post Your Comments