KeralaLatest NewsNews

നിപയില്‍ വീണ്ടും ആശ്വാസം: 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതില്‍ 5 എണ്ണം എന്‍.ഐ.വി. പൂനെയിലും മറ്റുള്ളവ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്.

കഴിഞ്ഞ ദിവസം ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച മൃഗങ്ങളുടെ ആദ്യഘട്ട സാമ്പിള്‍ പരിശോധനയും നെഗറ്റീവായിരുന്നു. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ മൃഗസംരക്ഷണ വകുപ്പും കേന്ദ്ര സംഘവും പ്രദേശത്ത് നിന്ന് ആടുകളുടേയും വവ്വാലുകളുടേയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ 26 ആടുകള്‍, അഞ്ച് വവ്വാലുകള്‍ എന്നിവയുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button