കണ്ണൂര്‍ : ഹരിത സംസ്ഥാന കമ്മറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലീം ലീഗിന് തെറ്റിപറ്റിയിട്ടില്ലെന്ന് ഹരിതയുടെ പുതിയ ജനറൽ സെക്രട്ടറി റുമൈസ റഫീഖ്. പാർട്ടിയെ വിശ്വാസമാണെന്നും പാർട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും റുമൈസ പറഞ്ഞു. ഹരിതയിലെ വിവാദവുമായി ബന്ധപ്പെട്ട് ലീഗ് ഉന്നതധികാരികൾ റിപ്പോർട്ട് തേടുകയും അതിന് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരായ ആരോപണങ്ങള്‍ അടഞ്ഞ അധ്യായമാണ്. നവാസിന് പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചിട്ടില്ലെന്നും റുമൈസ പറഞ്ഞു. അനീതിയെ ചോദ്യംചെയ്യാന്‍ പാടില്ലെന്ന് മുസ്ലീം ലീഗില്‍ പറയുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് അനീതിക്കെതിരെ പോരാടുകയെന്നതാണ് നയമെന്നും റുമൈസ കൂട്ടിച്ചേര്‍ത്തു.
ഹരിതയെ സംബന്ധിച്ച് വിദ്യാര്‍ഥിനികളെ മുന്നോട്ട് കൊണ്ടുവരിക, അവര്‍ക്ക് രാഷ്ട്രീയം പറയാനുള്ള അവസരം നല്‍കുക എന്നതാണ് ലക്ഷ്യം. വനിത ലീഗിന് ഒക്കെ നല്‍കുന്നതിലും വലിയ പ്രധാന്യം ഹരിതയ്ക്ക് പാര്‍ട്ടി നല്‍കുന്നുണ്ടെന്നും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് നോക്കിയാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും റുമൈസ പറഞ്ഞു. താന്‍ ഭാരാവാഹിയാകുന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുത്തത്. താന്‍ പോലും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും റുമൈസ വ്യക്തമാക്കി.
Post Your Comments