Latest NewsKeralaIndiaNews Story

ഇനി വരാൻ പോകുന്നത് ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശുന്ന മാധ്യമങ്ങളെ ബഹിഷ്‌ക്കരിക്കൽ ആഹ്വാനം ആയിരിക്കും. : ജിതിൻ ജേക്കബ്

ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തിൽ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും അവിടുത്തുകാർക്ക് അറിയില്ലെങ്കിലും മലയാളിക്ക് അറിയാം.

ജിതിൻ ജേക്കബ്

പാലാ ബിഷപ്പ് കൂട്ടിച്ചേർക്കേണ്ടിയിരുന്ന മറ്റൊരു വസ്തുത നിഷ്പക്ഷത ചമയുന്ന ഇവിടുത്തെ മാധ്യമങ്ങൾ ജിഹാദികൾക്ക് നൽകുന്ന പിന്തുണയെ കുറിച്ച് കൂടിയായിരുന്നു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ തീവ്രവാദത്തിന് സഹായകരമായ രീതിയിൽ അമ്മാതിരി വെളുപ്പിക്കലും, വാർത്ത മുക്കലും, വാർത്ത സൃഷ്ടിക്കലും അല്ലേ നടക്കുന്നത്. ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തിൽ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും അവിടുത്തുകാർക്ക് അറിയില്ലെങ്കിലും മലയാളിക്ക് അറിയാം. പക്ഷെ അത് ചുമ്മാ വാർത്ത ആകില്ല,

അത് കേരളത്തിൽ വാർത്ത ആകണമെങ്കിൽ അതിലെ ഇരകളുടെയും പ്രതികളുടെയും പേരുകളും, ജാതിയും മതവുമൊക്കെ നമ്മുടെ ‘നിഷ്പക്ഷ’ മാധ്യമ പ്രവർത്തകർക്ക് സ്വീകാര്യം ആകണം എന്ന് മാത്രം.
പ്രതികൾ ഭൂരിപക്ഷ സമുദായം ആണെങ്കിൽ ഒന്നാം പേജിൽ 8 കോളം വാർത്ത, പ്രതികളുടെ കളർ ഫോട്ടോ, ഇരയാക്കപ്പെട്ട കുടുംബങ്ങളുടെ കണ്ണുനീർ, എഡിറ്റോറിയൽ, അകത്ത് ആ വാർത്തയ്ക്കു വേണ്ടി മാത്രം ഒരു പേജ്, അങ്ങനെ പോകും മാധ്യമ ധർമം..പക്ഷേ ഈ മാധ്യമ ധാർമികത കുറ്റവാളികൾ ഭൂരിപക്ഷ സമുദായം അല്ലെങ്കിൽ ഉണരില്ല കേട്ടോ .

ഇന്നലെ കേരളത്തിൽ ഒരു യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. സ്വാഭാവികമായും പ്രബുദ്ധ കേരളം ഇതിനെതിരെ ആഞ്ഞടിക്കേണ്ടതാണ്, മാധ്യമങ്ങൾ ഇളക്കേണ്ടതാണ്, രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം ഞെട്ടൽ രേഖപ്പെടുത്തേണ്ടതാണ്, സാംസ്ക്കാരിക നായകർ പുളിച്ച രണ്ട് വരി കവിത എങ്കിലും എഴുതി പ്രതിഷേധിക്കേണ്ടതാണ്, ഡെമോക്രറ്റിക് ഊത്ത് ഫെഡറേഷൻ ഓഫ് ഇസ്ലാമിന്റെ (DYFI) യുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തേണ്ടതാണ്, ആഭ്യന്തര വകുപ്പിന്റെ പരാജയം ആണെന്ന് ചൂണ്ടിക്കാട്ടി മഹിളാ സംഘടനകൾ രംഗത്ത് വരേണ്ടതാണ്, സിനിമ രംഗം അലറി കരയേണ്ടതാണ്, പക്ഷേ ആരെയും കാണുന്നില്ല..

മാധ്യമങ്ങളിൽ ഒന്നാം പേജിൽ വാർത്തയില്ല. അകത്തെ പേജിൽ ആണ് രണ്ട് കോളം വാർത്ത. അത് ബാലൻസ് ചെയ്യാൻ തമിഴ് നാട്ടിലെ ഒരു പീഡന കേസും ഉണ്ട്. ഈ നിശബ്ദതയും, ബാലൻസിങ്ങും കാണുമ്പോൾ എന്താണ് കാര്യം എന്ന് മലയാളിക്ക് ഇപ്പോൾ എളുപ്പം മനസിലാകും.
മതവും കുറ്റകൃത്യമായി കൂട്ടികുഴയ്ക്കരുത്, പ്രതികൾ പാർശ്വവൽക്കരിക്കപ്പെട്ടവരാണ്, അവരോട് സഹാനുഭൂതി കാണിക്കുകയാണ് വേണ്ടത്, ഇത് അവരുടെ കുറ്റമല്ല, എന്ന് തുടങ്ങിയുള്ള വെളുപ്പിക്കലിന്റെ പ്രളയമാകും ഇനി ഉണ്ടാകുക. എല്ലവരും കൂടി പെൺകുട്ടിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കും.

പക്ഷേ ഉത്തരേന്ത്യയിൽ ആണെങ്കിലോ, അത് ഭരണകൂടത്തിന്റെ വീഴ്ചയാണ് കേട്ടോ, മാതാപിതാക്കൾക്ക് അതിൽ എന്ത് കാര്യം!
ഇതിപ്പോൾ ഉത്തരേന്ത്യയിൽ അല്ലല്ലോ, അതിലും ഉപരി പ്രതികൾ പാർശ്വവൽക്കരിക്കപെട്ടവരും.. അപ്പോൾ പിന്നെ ആർക്കാണ് പ്രതിഷേധം അല്ലേ..
ഉത്തരേന്ത്യയിലെ കുറ്റകൃത്യങ്ങളുടെ പേരിൽ ആഴ്ചകളോളം അന്തി ചർച്ച നടത്തുന്ന കേരളത്തിലെ മാധ്യമ ജഡ്ജിമാർക്ക് ഇപ്പോൾ കണ്ണിൽ തിമിരം ബാധിച്ചിരിക്കും. ഒന്നോ രണ്ടോ ന്യൂസ്‌ ബുള്ളറ്റിനിൽ ഒതുങ്ങും ഈ വാർത്ത.

സാകീർ നായികിനെ പോലുള്ള തീവ്രവാദികളുടെ ഇന്ത്യ വിരുദ്ധതയും, പച്ചയ്ക്ക് സ്ത്രീ വിരുദ്ധത പറയുന്ന മത പുരോഹിതരുടെ വഷളത്തരവും, ഇന്ത്യയുടെ എല്ലാ സ്വാതന്ത്ര്യവും, സുഖവും അനുഭവിച്ച് ഇന്ത്യയിലിരുന്ന് താലിബാന് ജയ് വിളിക്കുന്നതിനെയും എല്ലാം അഭിപ്രായ സ്വാതന്ത്ര്യം ആക്കി വെളുപ്പിക്കുന്ന നിഷ്പക്ഷ മാധ്യമങ്ങൾക്ക്, സ്വന്തം സമുദായത്തോട് ഒരു ബിഷപ്പ് ജിഹാദികൾക്കെതിരെ ജാഗ്രത പുലർത്തണം എന്ന് പറഞ്ഞത് വിദ്വേഷ പ്രസംഗം ആയി..!

ഇന്ത്യയിലെ ഹൈന്ദവ പുരോഹിതന്മാർക്ക് പോലും ഒന്നും തങ്ങളുടെ സമുദായത്തോട് മിണ്ടാൻ പറ്റാത്ത അവസ്ഥയാണ്. ഉടൻ അത് വിവാദമാക്കും, പരിഹസിക്കും. അതേസമയം Women Are Only Fit To Deliver Children എന്നൊക്ക കാന്തപുരത്തെ പോലുള്ള ആളുകൾ പറഞ്ഞാലോ, ഒരു സ്ത്രീ പക്ഷ വാദികൾക്കും, സംഘടനകൾക്കും, മാധ്യമ ജഡ്ജിമാർക്കും പ്രശ്നമില്ല.
ഇസ്ലാമിക തീവ്രവാദത്തെ തുറന്ന് കാട്ടിയാൽ അത് വിദ്വേഷ പ്രസംഗം, അതേ സമയം മറ്റ് വിശ്വാസങ്ങളെയും, ആചാരങ്ങളെയും വിമർശിക്കുന്നതും, പരിഹസിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യവും.. ഈ നിലപാട് ആണ് കേരളത്തിലെ ‘നിഷ്പക്ഷ’ മാധ്യമ ജഡ്ജിമാർ വർഷങ്ങളായി സ്വീകരിക്കുന്നത്.

ഫ്രാൻസിലെ അധ്യാപകന്റെ തല അറുത്ത സംഭവത്തിലും, മാധ്യമ പ്രവർത്തകരെ കൂട്ടക്കൊല ചെയ്തപ്പോഴും ഇവിടുത്തെ മാധ്യമങ്ങളിൽ അതൊരു പ്രാധാന്യം ഉള്ള വാർത്തയെ ആയിരുന്നില്ല. യൂറോപ്പ്യൻ നാടുകളിൽ അഭയാർത്ഥികൾ ആയി ചെന്നവർ ഉണ്ടാക്കുന്ന കലാപങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള അക്രമവും എല്ലാം ദേശീയ മാധ്യമങ്ങളിൽ മാത്രമേ വാർത്തയായി വരൂ. കേരളത്തിലെ മാധ്യമങ്ങൾ അഭയാർത്ഥികളുടെ ‘ദയനീയ’ ചിത്രങ്ങൾ കാണിച്ചു കൊണ്ട് വാർത്ത സൃഷ്ടിക്കലാണ് നടത്തുന്നത്. എന്തുകൊണ്ടാണ് സിറിയയുടെ തൊട്ടടുത്തു കിടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കാത്തത് എന്നൊക്ക ലോക മാധ്യമങ്ങൾ ചോദിക്കുമ്പോൾ അഭയാർത്ഥികളുടെ നിഷ്‌ക്കളങ്കത വാർത്തയാക്കാൻ ആണ് ഇവിടുത്തെ മാധ്യമങ്ങൾ ശ്രമിക്കുന്നത്.

ഈ നിഷ്ക്കളങ്കർ അഭയം കൊടുത്ത രാജ്യങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ മാധ്യമങ്ങൾ അത് വാർത്തയുമാക്കില്ല.
ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളും, കേരളത്തിലെ മാധ്യമങ്ങളും ഒരു മാസം നിരീക്ഷിച്ചു നോക്കിയാൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ തീവ്രവാദത്തെ വെള്ളപൂശുന്ന ഇവിടുത്തെ മാധ്യമങ്ങളുടെ ഇരട്ടതാപ്പ് ഒരു ബുക്ക് ആയി പ്രസിദ്ധീകരിക്കാൻ തക്ക കാര്യങ്ങൾ ലഭിക്കും.
സഹികെട്ടാണ് ബിഷപ്പുമാർ അടക്കം അവസാനം പൊട്ടിത്തെറിച്ചു പറയേണ്ടി വന്നത്. ഒരുപക്ഷെ ഇനി വരാൻ പോകുന്നത് ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശുന്ന മാധ്യമങ്ങളെ ബഹിഷ്‌ക്കരിക്കൽ ആഹ്വാനം ആയിരിക്കും.

അത് വെറും ബഹിഷ്‌കരണം മാത്രമായിരിക്കില്ല, അത്തരം മാധ്യമങ്ങൾക്ക് പരസ്യം കൊടുക്കുന്ന സ്ഥാപനങ്ങളെയും ബഹിഷ്‌ക്കരിക്കുന്ന നയമാകും.
അപ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ആക്രമണം എന്നുള്ള സ്ഥിരം ക്‌ളീഷെയുമായി ഇറങ്ങിയിട്ട് കാര്യമുണ്ടാകില്ല. ഇന്ത്യയിൽ മാധ്യമങ്ങൾക്ക് ഉള്ളത് പൗരന്മാർക്ക് ഉള്ള അതേ അവകാശങ്ങൾ തന്നെയാണ്. പൗരന്മാർക്ക് അന്തസോടെ ജീവിക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും ഭരണഘടന അനുവാദം നൽകുന്നുണ്ട്. ആ അവകാശം ഇസ്ലാമിക തീവ്രവാദത്തെ വെള്ളപൂശുന്ന ഇവിടുത്തെ മാധ്യമങ്ങൾക്ക് എതിരെ ജനം വിനിയോഗിക്കുന്ന കാലം വിദൂരമല്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button