കോഴഞ്ചേരി: സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ശബരിമല തിരുവാഭരണ പാതയായ കുളനട – മെഴുവേലി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ നവീകരണത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ് ആറ് കിലോമീറ്ററോളം വരുന്ന റോഡിന്റെ നവീകരണം നടന്നത്. ഇതിനായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കുളനട ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ റോഡ് മുതല്‍ ആരംഭിച്ച് മെഴുവേലി ഗ്രാമപഞ്ചായത്തിലെ കൂട് വെട്ടിക്കല്‍ ജംഗ്ഷന് വരെയാണ് ശബരിമല തിരുവാഭരണ പാത നവീകരിക്കുന്നത്.
Post Your Comments