ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ ഒഴിവാക്കാനുള്ള ബില്ലുമായി നിയമസഭയില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷക്കെതിരെ നിയമസഭയില്‍ താന്‍ പ്രമേയം കൊണ്ടുവരികയാണെന്നും പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കുമെന്ന് കരുതുന്നതായും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷക്കെതിരെ കൊണ്ടുവരുന്ന പ്രമേയത്തെ എഐഎഡിഎംകെ പിന്തുണക്കുമെന്ന വ്യക്തമാക്കിയിട്ടുണ്ട്.
Also Read: എല്ലാവരേയും ചേര്‍ത്തുപിടിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ
ഞായറാഴ്ച്ച നടന്ന നീറ്റ് പരീക്ഷയില്‍ തോല്‍വി നേരിടേണ്ടിവരുമോയെന്ന ആശങ്കയില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.പെട്ടെന്ന് നീറ്റ് പരീക്ഷക്കെതിരെ ബില്‍ കൊണ്ടുവരാന്‍ ഇതും കാരണമായതായാണ് സൂചന. നീറ്റ് പരീക്ഷ എഴുതി മണിക്കൂറുകള്‍ക്കകമാണ് സേലത്തുനിന്നുള്ള ഒരു വിദ്യാര്‍ഥി ഞായറാഴ്ച്ച ആത്മഹത്യ ചെയ്യുന്നത്. തമിഴ്നാട്ടില്‍ മുന്‍പും നീറ്റ് പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
തമിഴ്നാടിനെ നീറ്റ് പരീക്ഷയുടെ പരിധിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ചര്‍ച്ചയ്ക്ക് ഡിഎംകെ സര്‍ക്കാര്‍ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് എഐഎഡിഎംകെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യോഗ്യതാപരീക്ഷ മാനദണ്ഡമാക്കി തമിഴ്നാട്ടിലെ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തി കടുത്ത പ്രതിഷേധങ്ങളും അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷ വേണോ എന്നതില്‍ വ്യക്തമായ ഉത്തരം നല്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് രക്ഷിതാക്കളില്‍ ആശങ്കയ്ക്കിടയാക്കുന്നത്.
Post Your Comments