CinemaLatest NewsIndiaBollywoodNewsEntertainmentMovie Gossips

നീയെല്ലാം ഒരു മുസ്ലീമാണോ?: വിനായക ചതുർത്ഥി ആഘോഷിച്ച അർഷി ഖാനെതിരെ സൈബർ ആക്രമണം

ചിത്രം മതവാദികൾ മറ്റ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നുണ്ട്

മുംബൈ : വിനായക ചതുർത്ഥി ആഘോഷിച്ച ബോളിവുഡ് താരം അർഷി ഖാനെതിരെ സൈബർ ആക്രമണം. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് അശ്ലീലവും, പരിഹാസവും നിറഞ്ഞ കമന്റുകളായി തീവ്ര മതവാദികൾ എത്തിയത്. അലങ്കരിച്ച ഗണേശ വിഗ്രഹത്തിനൊപ്പം നെറ്റിയിൽ പൊട്ടും പട്ടു വസ്ത്രവും ധരിച്ചു നിൽക്കുന്ന ചിത്രമാണ് അർഷി ഖാൻ പങ്കുവെച്ചത്.

മിനിറ്റുകൾക്കുള്ളിൽ ചിത്രത്തിന് താഴെ അധിക്ഷേപവും പരിഹാസ കമന്റുകൾ നിറഞ്ഞു. നീയെല്ലാം ഒരു മുസ്ലീമാണോ എന്നായിരുന്നു പ്രധാനചോദ്യം. ചിത്രം മതവാദികൾ മറ്റ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും തന്നെ ഞെട്ടിപ്പിച്ചതായി അർഷി ഖാൻ പ്രതികരിച്ചു. ഇന്ത്യയിൽ എല്ലാവരും എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണെന്ന് താരം പറഞ്ഞു. ‘ഈദ് ആഘോഷിക്കാൻ തന്റെ സുഹൃത്തുക്കൾ എത്തിയിരുന്നു. താൻ ദീപാവലിയും വിനായക ചതുർത്ഥിയും അവർക്കൊപ്പം ആഘോഷിച്ചു. അതിനെ ചിലർ എതിർക്കുന്നു’. അർഷി ഖാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button