ദുബായ്: യുഎഇയിൽ കോവിഡ് വ്യാപനം തുടർച്ചയായി കുറയുന്നു. സെപ്തംബർ 12 ഞായറാഴ്ച്ച നിർണായക നേട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു വർഷത്തിനിടെ ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്.
Read Also: മെലിഞ്ഞിരിക്കുന്നവര്‍ വിഷമിക്കേണ്ട, ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരം പുഷ്ടിപ്പെടുത്താം
620 പേർക്കാണ് യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിനു മുൻപ് 2020 സെപ്തംബറിലാണ് നേരത്തെ ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കോവിഡിനെ തുടർന്നുണ്ടായ മരണങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.
728,886 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,19,648 പേർ രോഗമുക്തി നേടി. 2062 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 6,876 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 377,394 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 77.9 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.
Post Your Comments